കണ്ണാടിപ്പറമ്പ്: . തിങ്കളാഴ്ച പുലർച്ചയോടെ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ നിടുവാട്ട് റോഡിൽ കലങ്ങോത്ത് ഹൗസിൽ ഉമൈബയുടെ മാലയാണ് കവർന്നത്. പുലർച്ച അടുക്കള ഭാഗത്തെ ഗ്രിൽസിൻെറ പൂട്ട് തകർത്ത് അകത്തു കയറിയതിനു ശേഷം കിടപ്പ് മുറിയിൽ കടന്ന് ഉറങ്ങുകയായിരുന്ന ഉമൈബയുടെ കഴുത്തിെല സ്വർണ മാല കവരുകയായിരുന്നു. കവർച്ച നടക്കുമ്പോൾ ഉമൈബയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്‌ദം കേട്ട് ഞെട്ടി ഉണരുമ്പോഴേക്കും കവർച്ച നടത്തിയവർ അടുക്കള വാതിൽ വഴി രക്ഷപ്പെട്ടിരുന്നു. മയ്യിൽ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും, ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ മോഷണം നടത്തുന്നതിനായി വീടിൻെറ അടുക്കള ഭാഗത്തെ ഗ്രിൽസിൻെറ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന രണ്ടുപേരുടെ വിഡിയോ കിട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 12:00 AM GMT Updated On
date_range 2020-09-15T05:30:09+05:30കണ്ണാടിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്നു
text_fieldsNext Story