ഇരിക്കൂർ: ഇരിക്കൂർ ഗവ. താലൂക്ക് ആശുപത്രിക്കായി 40 ലക്ഷം രൂപ ചെലവിൽ പണിതീർത്ത ഒ.പി ബ്ലോക്കിൻെറ ഒന്നാം നിലയുടെയും 30 ലക്ഷം രൂപ ചെലവിൽ െഡൻറൽ ബ്ലോക്ക് ഒന്നാം നിലയുടെയും പഞ്ചായത്തിൻെറ മാലിന്യമുക്ത ശുചിത്വ പദവി പ്രഖ്യാപനവും ആശുപത്രി പരിസരത്തു നടന്ന ചടങ്ങിൽ കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ വിലാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാലയിൽനിന്ന് എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റഹീമ തസ്ലിമക്കുള്ള ഉപഹാരവും എം.എൽ.എ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ സി.വി.എൻ. യാസിറ, കെ.ടി. നസീർ, ടി.പി. ഫാത്തിമ, പഞ്ചായത്തംഗം കെ.ആർ. അബ്ദുൽ ഖാദർ, കെ.ആർ. അശ്റഫ്, കെ. കുഞ്ഞിപോക്കർ, സി.കെ. മുഹമ്മദ്, എം.പി.എ. റഹീം, കെ.കെ. അബ്ദുൽ സത്താർ ഹാജി, എം.പി. അശ്റഫ്, വി. ഉമ്മർ കുട്ടി, എ.യു. ഇബ്രാഹിം എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സഫീറ ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.