Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെട്ടിടോദ്ഘാടനവും...

കെട്ടിടോദ്ഘാടനവും ശുചിത്വ പദവി പ്രഖ്യാപനവും

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ ഗവ. താലൂക്ക് ആശുപത്രിക്കായി 40 ലക്ഷം രൂപ ചെലവിൽ പണിതീർത്ത ഒ.പി ബ്ലോക്കി​ൻെറ ഒന്നാം നിലയുടെയും 30 ലക്ഷം രൂപ ചെലവിൽ ​െഡൻറൽ ബ്ലോക്ക് ഒന്നാം നിലയുടെയും പഞ്ചായത്തി​ൻെറ മാലിന്യമുക്ത ശുചിത്വ പദവി പ്രഖ്യാപനവും ആശുപത്രി പരിസരത്തു നടന്ന ചടങ്ങിൽ കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. അനസ് അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ വിലാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാലയിൽനിന്ന് എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റഹീമ തസ്​ലിമക്കുള്ള ഉപഹാരവും എം.എൽ.എ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, പഞ്ചായത്ത് സ്​ഥിരംസമിതി ചെയർമാന്മാരായ സി.വി.എൻ. യാസിറ, കെ.ടി. നസീർ, ടി.പി. ഫാത്തിമ, പഞ്ചായത്തംഗം കെ.ആർ. അബ്​ദുൽ ഖാദർ, കെ.ആർ. അശ്റഫ്, കെ. കുഞ്ഞിപോക്കർ, സി.കെ. മുഹമ്മദ്, എം.പി.എ. റഹീം, കെ.കെ. അബ്​ദുൽ സത്താർ ഹാജി, എം.പി. അശ്റഫ്, വി. ഉമ്മർ കുട്ടി, എ.യു. ഇബ്രാഹിം എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. സഫീറ ടീച്ചർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story