റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു

ഉരുവച്ചാൽ: ശിവപുരം മെട്ടയിലെ . 20 ലക്ഷം രൂപ ചെലവിൽ ഓടകൾ കോൺക്രീറ്റ് ചെയ്യും. ഉരുവച്ചാൽ-ശിവപുരം റോഡിലെ ശിവപുരം മെട്ടയിൽ മഴക്കാലത്ത് റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നത്​ ദുരിതമായിരുന്നു. ഓവുചാൽ ഇല്ലാത്തതിനാൽ മഴക്കാലത്ത് ഇവിടെ വാഹനയാത്രയും ദുഷ്കരമായിരുന്നു. സമീപത്തെ വീടുകളിൽ മഴവെള്ളം കുത്തിയൊലിച്ച് നാശമുണ്ടാവുന്നതും പതിവായിരുന്നു. നിരവധി പരാതികൾ ഇതു സംബന്ധിച്ച് ലഭിച്ചതിനെ തുടർന്ന് സ്ഥലം എം.എൽ.എകൂടിയായ വ്യവസായ മന്ത്രി ഇ.പി. ജയരാജ​ൻെറ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. രണ്ടു കുന്നുകൾക്കിടയിലുള്ള റോഡി​ൻെറ ഇടതുഭാഗത്ത് നടപ്പാതയോടുകൂടി ഒാവുചാൽ നിർമിക്കുകയും വലതു ഭാഗത്ത് പാർശ്വ സംരക്ഷണഭിത്തി പണിയുകയുമാണ് ചെയ്യുന്നതെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ പി.പി. സജീവൻ പറഞ്ഞു. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ മഴവെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ്​ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.