Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTറോഡിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു
text_fieldsbookmark_border
ഉരുവച്ചാൽ: ശിവപുരം മെട്ടയിലെ . 20 ലക്ഷം രൂപ ചെലവിൽ ഓടകൾ കോൺക്രീറ്റ് ചെയ്യും. ഉരുവച്ചാൽ-ശിവപുരം റോഡിലെ ശിവപുരം മെട്ടയിൽ മഴക്കാലത്ത് റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ദുരിതമായിരുന്നു. ഓവുചാൽ ഇല്ലാത്തതിനാൽ മഴക്കാലത്ത് ഇവിടെ വാഹനയാത്രയും ദുഷ്കരമായിരുന്നു. സമീപത്തെ വീടുകളിൽ മഴവെള്ളം കുത്തിയൊലിച്ച് നാശമുണ്ടാവുന്നതും പതിവായിരുന്നു. നിരവധി പരാതികൾ ഇതു സംബന്ധിച്ച് ലഭിച്ചതിനെ തുടർന്ന് സ്ഥലം എം.എൽ.എകൂടിയായ വ്യവസായ മന്ത്രി ഇ.പി. ജയരാജൻെറ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. രണ്ടു കുന്നുകൾക്കിടയിലുള്ള റോഡിൻെറ ഇടതുഭാഗത്ത് നടപ്പാതയോടുകൂടി ഒാവുചാൽ നിർമിക്കുകയും വലതു ഭാഗത്ത് പാർശ്വ സംരക്ഷണഭിത്തി പണിയുകയുമാണ് ചെയ്യുന്നതെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ പി.പി. സജീവൻ പറഞ്ഞു. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ മഴവെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story