പരിസ്ഥിതി പരിഗണിക്കാതെ കേരള വികസനം പൂർണമാകില്ല -ഡോ. കെ.പി. കണ്ണൻ

കണ്ണൂർ: പ്രളയത്തിലും പകർച്ചവ്യാധിയിലും അകപ്പെട്ട കേരള സമൂഹത്തി​ൻെറ വികസനത്തിന് പരിസ്ഥിതിയെ പരിഗണിക്കാതെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന്​ സൻെറർ ഫോർ ഡെവലപ്​മൻെറ്​ സ്​റ്റഡീസ്​ സീനിയർ ഫെലോ ഡോ. കെ.പി. കണ്ണൻ അഭിപ്രായപ്പെട്ടു. സുസ്​ഥിര വികസനത്തിന് പരിസ്ഥിതി സന്തുലനം അനിവാര്യമാണ്​. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തി​ൻെറ അനുബന്ധമായി സംഘടിപ്പിച്ച വെബിനാറിൽ 'ജനകീയാസൂത്രണത്തി​ൻെറ കാൽ നൂറ്റാണ്ട്' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയുമാണ് പുതിയ ജനപ്രതിനിധികളുടെ മുന്നിലെ കടമയെന്ന് ഡോ. കെ.പി. കണ്ണൻ കൂട്ടിച്ചേർത്തു. വെബിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ടി. ഗംഗാധരൻ മോഡറേറ്ററായിരുന്നു. കേന്ദ്ര പഞ്ചായത്ത് കാര്യ വകുപ്പിലെ കൺസൽട്ടൻറ്​ ഡോ. പി.പി. ബാലൻ, ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, പി.വി. രാമകൃഷ്ണൻ (കില തൃശൂർ), കെ. വിനോദ് കുമാർ, പി.വി. ദിവാകരൻ, എം. വിജയകുമാർ, എം. സുജിത്ത്, എൻ.കെ. ജയപ്രസാദ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.