Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 2020-09-11T05:28:11+05:30പരിസ്ഥിതി പരിഗണിക്കാതെ കേരള വികസനം പൂർണമാകില്ല -ഡോ. കെ.പി. കണ്ണൻ
text_fieldsകണ്ണൂർ: പ്രളയത്തിലും പകർച്ചവ്യാധിയിലും അകപ്പെട്ട കേരള സമൂഹത്തിൻെറ വികസനത്തിന് പരിസ്ഥിതിയെ പരിഗണിക്കാതെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന് സൻെറർ ഫോർ ഡെവലപ്മൻെറ് സ്റ്റഡീസ് സീനിയർ ഫെലോ ഡോ. കെ.പി. കണ്ണൻ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിന് പരിസ്ഥിതി സന്തുലനം അനിവാര്യമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിൻെറ അനുബന്ധമായി സംഘടിപ്പിച്ച വെബിനാറിൽ 'ജനകീയാസൂത്രണത്തിൻെറ കാൽ നൂറ്റാണ്ട്' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയുമാണ് പുതിയ ജനപ്രതിനിധികളുടെ മുന്നിലെ കടമയെന്ന് ഡോ. കെ.പി. കണ്ണൻ കൂട്ടിച്ചേർത്തു. വെബിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ടി. ഗംഗാധരൻ മോഡറേറ്ററായിരുന്നു. കേന്ദ്ര പഞ്ചായത്ത് കാര്യ വകുപ്പിലെ കൺസൽട്ടൻറ് ഡോ. പി.പി. ബാലൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, പി.വി. രാമകൃഷ്ണൻ (കില തൃശൂർ), കെ. വിനോദ് കുമാർ, പി.വി. ദിവാകരൻ, എം. വിജയകുമാർ, എം. സുജിത്ത്, എൻ.കെ. ജയപ്രസാദ് എന്നിവരും സംസാരിച്ചു.
Next Story