കണ്ണൂര്‍: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്ത്തകന് സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം നേതാക്കളായ പി.സി. ഷഫീഖ്, മുഹ്സിന് അബൂബക്കര്‍, മഹ്ഷൂക്ക് കിഴുന്ന, ബി. ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം റെയില്‍വേ സ്റ്റേഷന് റോഡ്, മാര്‍ക്കറ്റ്, ജെ.എസ് പോള്‍, മുനീശ്വരന്‍ കോവില്‍ വഴി സ്റ്റേഡിയം ചുറ്റി പഴയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.