മലയാള ഭാഷയെ നെഞ്ചേറ്റി മാഹി കേന്ദ്രീയ വിദ്യാലയം

മാഹി: സിലബസിൽ മലയാളമില്ലെങ്കിലും മാഹി ചെമ്പ്ര കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുമുതലുള്ള മുഴുവൻ വിദ്യാർഥികളും ഇനി മുതൽ മലയാളം പറയും, മലയാളത്തിൽ എഴുതും. സംസ്ഥാന സാക്ഷരത മിഷ​ൻെറ പച്ച മലയാളം കോഴ്​സാണ് കുട്ടികളെ മലയാളത്തിൽ സാക്ഷരർ ആക്കിയത്. മലയാളം സിലബസി​ൻെറ ഭാഗമല്ലാത്തതിനാൽ പല കുട്ടികൾക്കും മലയാളം കാര്യമായി വഴങ്ങിയിരുന്നില്ല. ഇതിനാണ്​ പരിഹാരമായത്​. 97 കുട്ടികളാണ് പച്ചമലയാളം ​േകാഴ്​സ്​ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ മലയാളത്തിൽ പിന്നാക്കമാണെന്ന് മനസ്സിലാക്കിയ ന്യൂ മാഹി വികസന വിദ്യാകേന്ദ്രം നോഡൽ പ്രേരക് സന്ധ്യ സുകുമാരനാണ്​ കോഴ്​സ്​ തുടങ്ങുന്നതിന്​ മുൻകൈയെടുത്തത്​. പ്രിൻസിപ്പൽ അനുമതി നൽകിയതോടെ എല്ലാം വേഗത്തിലായി. തുടർ പ്രവർത്തനങ്ങൾക്കായി അധ്യാപിക വിജയലക്ഷ്​​മിയെ ചുമതലപ്പെടുത്തി. രണ്ട് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്. പരിചയസമ്പന്നരായ രണ്ട്​ അധ്യാപകർ ക്ലാസുകൾ നിയന്ത്രിച്ചു. ഭരണപരമായി കേരളത്തി​ൻെറ ഭാഗമല്ലാത്ത മാഹിയിൽ പുറമെ നിന്നുള്ള ഉദ്യോഗസ്​ഥരും അന്യസംസ്​ഥാനത്തുള്ളവരുടെ മക്കളുമൊക്കെ പഠിക്കുന്നുണ്ട്​. അവരൊക്കെ മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ തുടങ്ങിയതോടെ ആഹ്ലാദത്തിലാണ്​ അധ്യാപകരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.