Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:58 PM GMT Updated On
date_range 2020-09-08T05:28:57+05:30മലയാള ഭാഷയെ നെഞ്ചേറ്റി മാഹി കേന്ദ്രീയ വിദ്യാലയം
text_fieldsമാഹി: സിലബസിൽ മലയാളമില്ലെങ്കിലും മാഹി ചെമ്പ്ര കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുമുതലുള്ള മുഴുവൻ വിദ്യാർഥികളും ഇനി മുതൽ മലയാളം പറയും, മലയാളത്തിൽ എഴുതും. സംസ്ഥാന സാക്ഷരത മിഷൻെറ പച്ച മലയാളം കോഴ്സാണ് കുട്ടികളെ മലയാളത്തിൽ സാക്ഷരർ ആക്കിയത്. മലയാളം സിലബസിൻെറ ഭാഗമല്ലാത്തതിനാൽ പല കുട്ടികൾക്കും മലയാളം കാര്യമായി വഴങ്ങിയിരുന്നില്ല. ഇതിനാണ് പരിഹാരമായത്. 97 കുട്ടികളാണ് പച്ചമലയാളം േകാഴ്സ് പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ മലയാളത്തിൽ പിന്നാക്കമാണെന്ന് മനസ്സിലാക്കിയ ന്യൂ മാഹി വികസന വിദ്യാകേന്ദ്രം നോഡൽ പ്രേരക് സന്ധ്യ സുകുമാരനാണ് കോഴ്സ് തുടങ്ങുന്നതിന് മുൻകൈയെടുത്തത്. പ്രിൻസിപ്പൽ അനുമതി നൽകിയതോടെ എല്ലാം വേഗത്തിലായി. തുടർ പ്രവർത്തനങ്ങൾക്കായി അധ്യാപിക വിജയലക്ഷ്മിയെ ചുമതലപ്പെടുത്തി. രണ്ട് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്. പരിചയസമ്പന്നരായ രണ്ട് അധ്യാപകർ ക്ലാസുകൾ നിയന്ത്രിച്ചു. ഭരണപരമായി കേരളത്തിൻെറ ഭാഗമല്ലാത്ത മാഹിയിൽ പുറമെ നിന്നുള്ള ഉദ്യോഗസ്ഥരും അന്യസംസ്ഥാനത്തുള്ളവരുടെ മക്കളുമൊക്കെ പഠിക്കുന്നുണ്ട്. അവരൊക്കെ മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ തുടങ്ങിയതോടെ ആഹ്ലാദത്തിലാണ് അധ്യാപകരും.
Next Story