പ്രതിഷേധ സംഗമം

പയ്യന്നൂർ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ കരിദിനാചരണത്തി​ൻെറ ഭാഗമായി പയ്യന്നൂർ ഏരിയ പരിധിയിൽ നടന്ന സംഗമങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകീട്ട് നാലുമുതൽ ആറുവരെ 14 ലോക്കലുകളിലെ 1200ൽപരം കേന്ദ്രങ്ങളിലാണ് സംഗമം നടന്നത്. ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്തും ജില്ല കമ്മിറ്റിയംഗങ്ങളായ വി. നാരായണൻ വെള്ളൂർ ബാങ്ക് പരിസരത്തും പി. സന്തോഷ് പെരുമ്പയിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വെള്ളൂരിലും സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ സഹകരണ ആശുപത്രി പരിസരത്തും സംഗമം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.