വാറ്റുചാരായവും ജീപ്പും പിടികൂടി

ആലക്കോട്: നടുവിൽ വില്ലേജിലെ നരിയന്മാവ് പ്രദേശത്ത് എക്​​സൈസ്​ സംഘം നടത്തിയ റെയ്​ഡിൽ 100 ലിറ്റർ . പ്രതി തെങ്ങനാകുന്നേൽ ടി.ടി. മാത്യു (51) ജീപ്പ്​ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീട്ടുപരിസരത്തുനിന്ന്​ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദും സംഘവുമാണ്​ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.