നഗരസഭ നടപടി അപലപനീയം

തലശ്ശേരി: സി.കെ.പി ചെറിയ മമ്മുകേയി, ടി.എം. സാവാൻകുട്ടി, സി.കെ മാധവൻ നമ്പ്യാർ തുടങ്ങിയവരുടെ പേരുകൾ അവഗണിച്ച് തലശ്ശേരി നഗരസഭയിലെ റോഡുകൾക്ക് പ്രാദേശിക സി.പി.എം നേതാക്കളുടെ പേരുകൾ മാത്രം നൽകിയ അധികൃതരുടെ നടപടി അപലപനീയമാണെന്ന് മുസ്​ലിംലീഗ്. തലശ്ശേരിയിലെ ചരിത്ര പുരുഷന്മാരോട് അവഹേളനമാണ് നഗരസഭ കാണിക്കുന്നതെങ്കിൽ ശക്തമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.കെ.പി. മമ്മു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.