പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി . സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള നിലവിലുള്ള കെട്ടിടം നവീകരിച്ചാണ് ക്ലിനിക് പ്രവർത്തിക്കുക. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൻെറ 2019 -20 വർഷത്തെ പദ്ധതിയിനത്തിൽ നിന്നും നാലര ലക്ഷം രൂപ ചെലവിട്ടാണ് ക്ലിനിക്കിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയത്. പുതിയ കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്റ്റാഫിനെയും ഉടൻ നിയമിച്ച് ക്ലിനിക്കിൻെറ പ്രവർത്തനം ഉടൻ സജ്ജമാക്കും. പുതിയ ക്ലിനിക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.വി. മോഹനൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി.പി. വേണുഗോപാലൻ, മെഡിക്കൽ ഓഫിസർ ഡോ. ഷാഹിന ഭായ് എന്നിവർ സംസാരിച്ചു. ചിത്രം: PPNS_cancer clinic പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി തുടങ്ങിയ കാൻസർ ക്ലിനിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.