Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅർബുദ ക്ലിനിക്

അർബുദ ക്ലിനിക് തുടങ്ങി

text_fields
bookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി . സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള നിലവിലുള്ള കെട്ടിടം നവീകരിച്ചാണ് ക്ലിനിക് പ്രവർത്തിക്കുക. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തി​ൻെറ 2019 -20 വർഷത്തെ പദ്ധതിയിനത്തിൽ നിന്നും നാലര ലക്ഷം രൂപ ചെലവിട്ടാണ് ക്ലിനിക്കിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയത്. പുതിയ കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്​റ്റാഫിനെയും ഉടൻ നിയമിച്ച് ക്ലിനിക്കി​ൻെറ പ്രവർത്തനം ഉടൻ സജ്ജമാക്കും. പുതിയ ക്ലിനിക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കുടുവൻ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.വി. മോഹനൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി.പി. വേണുഗോപാലൻ, മെഡിക്കൽ ഓഫിസർ ഡോ. ഷാഹിന ഭായ് എന്നിവർ സംസാരിച്ചു. ചിത്രം: PPNS_cancer clinic പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി തുടങ്ങിയ കാൻസർ ക്ലിനിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കുടുവൻ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story