ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

തലശ്ശേരി: സാമൂഹിക പ്രവർത്തകനായ എം.ആർ.എസ്. ബാബുരാജി‍ൻെറ (ബാവൂട്ടി) സ്മരണക്കായി പൊന്ന്യം പാലത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. പൊന്ന്യംപാലത്തെ സി.പി.എം പ്രവർത്തകനായ ബാബുരാജിൻെറ ഒന്നാം ചരമ വാർഷികത്തേടനുബന്ധിച്ച് സഹപ്രവർത്തകർ മുൻകൈയെടുത്താണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. സി.പി.എം പൊന്ന്യംപാലം ബ്രാഞ്ച് സെക്രട്ടറി ടി.ടി. അസ്കർ സംസാരിച്ചു. പടം: BUS SHELTER പൊന്ന്യം പാലത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.