സർട്ടിഫിക്കറ്റ്​ പരിശോധന

കണ്ണൂർ: ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്​റ്റ് തസ്തികയിലേക്ക്​ 2020 ജൂലൈ 28ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ സർട്ടിഫിക്കറ്റ്​ പരിശോധന ആഗസ്​റ്റ്​ 27, സെപ്റ്റംബര്‍ ഏഴ്​, എട്ട്​, ഒമ്പത്​,11, 14 തീയതികളില്‍ രാവിലെ പത്ത്​ മുതല്‍ കേരള പബ്ലിക് സർവിസ് കമീഷന്‍ ജില്ല ഓഫിസില്‍ നടക്കും. അറിയിപ്പ്​ ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. വയസ്സ്​, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് സർട്ടിഫിക്കറ്റും കമീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം അതത് ദിവസങ്ങളില്‍ ഹാജരാകണം. പ്രൊഫൈലില്‍ ആധാര്‍ അപ്‌ലോഡ് ചെയ്യണം. ആധാര്‍ നമ്പര്‍ ലിങ്ക് ഉറപ്പുവരുത്തണം. ഗള്‍ഫ്/അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും ക്വാറൻറീന്‍ കാലാവധി ഉള്‍പ്പെടെ മറ്റ് രോഗബാധയുള്ളവര്‍ക്കും ഹോട്സ്‌പോട്ട്, കണ്ടെയ്​ൻമൻെറ് സോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും തീയതി മാറ്റി നല്‍കും. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍നിന്ന്​ കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരണം. ഫോണ്‍: 0497 2700482.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.