Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 2020-08-25T05:28:18+05:30സർട്ടിഫിക്കറ്റ് പരിശോധന
text_fieldsകണ്ണൂർ: ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 2020 ജൂലൈ 28ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് 27, സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത്,11, 14 തീയതികളില്‍ രാവിലെ പത്ത് മുതല്‍ കേരള പബ്ലിക് സർവിസ് കമീഷന്‍ ജില്ല ഓഫിസില്‍ നടക്കും. അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് സർട്ടിഫിക്കറ്റും കമീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം അതത് ദിവസങ്ങളില്‍ ഹാജരാകണം. പ്രൊഫൈലില്‍ ആധാര്‍ അപ്‌ലോഡ് ചെയ്യണം. ആധാര്‍ നമ്പര്‍ ലിങ്ക് ഉറപ്പുവരുത്തണം. ഗള്‍ഫ്/അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും ക്വാറൻറീന്‍ കാലാവധി ഉള്‍പ്പെടെ മറ്റ് രോഗബാധയുള്ളവര്‍ക്കും ഹോട്സ്‌പോട്ട്, കണ്ടെയ്ൻമൻെറ് സോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും തീയതി മാറ്റി നല്‍കും. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍നിന്ന് കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരണം. ഫോണ്‍: 0497 2700482.
Next Story