കാലം മാനവികതയുടെ ജാഗ്രത ആവശ്യപ്പെടുന്നു –ആലങ്കോട് ലീലാകൃഷ്ണൻ

ആലക്കോട്​: മാനവികതയുടെ വിശാലമായ അടരുകൾ സംരക്ഷിക്കുന്നതിൽ ജാഗ്രത്തായ ഇടപെടലുകൾ കാലം ആവശ്യപ്പെടുന്നുണ്ടെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഓൺലൈനായി നടത്തിയ പി.ടി. തങ്കപ്പൻ മാസ്​റ്റർ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന തങ്കപ്പൻ മാസ്​റ്റർ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക് സർഗവേദി റീഡേഴ്സ് ഫോറം പ്രവർത്തകർ കൈമാറി. അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മാധവൻ പുറച്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ​ എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.സി. ശ്രീഹരി, എസ്.പി. രമേശൻ, എ.ആർ. പ്രദീപ്, സന്തോഷ്, കെ.കെ. രതി എന്നിവർ സംസാരിച്ചു. ടോമി ജോസഫ് സ്വാഗതവും സി.ജെ. ഔസേഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.