Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTകാലം മാനവികതയുടെ ജാഗ്രത ആവശ്യപ്പെടുന്നു –ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsbookmark_border
ആലക്കോട്: മാനവികതയുടെ വിശാലമായ അടരുകൾ സംരക്ഷിക്കുന്നതിൽ ജാഗ്രത്തായ ഇടപെടലുകൾ കാലം ആവശ്യപ്പെടുന്നുണ്ടെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഓൺലൈനായി നടത്തിയ പി.ടി. തങ്കപ്പൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക് സർഗവേദി റീഡേഴ്സ് ഫോറം പ്രവർത്തകർ കൈമാറി. അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മാധവൻ പുറച്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.സി. ശ്രീഹരി, എസ്.പി. രമേശൻ, എ.ആർ. പ്രദീപ്, സന്തോഷ്, കെ.കെ. രതി എന്നിവർ സംസാരിച്ചു. ടോമി ജോസഫ് സ്വാഗതവും സി.ജെ. ഔസേഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story