ആലക്കോട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ആലക്കോട്: മലയോര മേഖലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആലക്കോട് പഞ്ചായത്തിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുരക്ഷ സമിതി യോഗം തീരുമാനിച്ചു. 24 മുതൽ പഞ്ചായത്തിൽ കരുവൻചാൽ മുതൽ തേർത്തല്ലി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. മണക്കടവ്- തളിപ്പറമ്പ് സംസ്ഥാന പാതയിൽ വലതുഭാഗത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇടതുഭാഗത്തുള്ള കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാം. അരങ്ങം, നെല്ലിപ്പാറ, രയറോം, തേർത്തല്ലി ടൗണുകളിലെ കടകളിൽ അരങ്ങം -ചെറുപുഴ റോഡി​ൻെറ വലതുഭാഗത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇടതുഭാഗത്തുള്ള കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാം. ഞായറാഴ്ച എല്ലാ കടകളും സമ്പൂർണമായി അടച്ചിടണം. എല്ലാ മതസ്ഥാപനങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേർ എന്ന തോതിൽ പരിമിതപ്പെടുത്തണം. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.