Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 2020-08-23T05:29:01+05:30ആലക്കോട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു
text_fieldsആലക്കോട്: മലയോര മേഖലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആലക്കോട് പഞ്ചായത്തിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുരക്ഷ സമിതി യോഗം തീരുമാനിച്ചു. 24 മുതൽ പഞ്ചായത്തിൽ കരുവൻചാൽ മുതൽ തേർത്തല്ലി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. മണക്കടവ്- തളിപ്പറമ്പ് സംസ്ഥാന പാതയിൽ വലതുഭാഗത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇടതുഭാഗത്തുള്ള കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാം. അരങ്ങം, നെല്ലിപ്പാറ, രയറോം, തേർത്തല്ലി ടൗണുകളിലെ കടകളിൽ അരങ്ങം -ചെറുപുഴ റോഡിൻെറ വലതുഭാഗത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇടതുഭാഗത്തുള്ള കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാം. ഞായറാഴ്ച എല്ലാ കടകളും സമ്പൂർണമായി അടച്ചിടണം. എല്ലാ മതസ്ഥാപനങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേർ എന്ന തോതിൽ പരിമിതപ്പെടുത്തണം. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.
Next Story