പാട്യം പഞ്ചായത്ത് ഓഫിസ് അടച്ചു

കൂത്തുപറമ്പ്: പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ പാട്യം പഞ്ചായത്ത് ഓഫിസ് താൽക്കാലികമായി അടച്ചു. പഞ്ചായത്ത് സെക്രട്ടറി, സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗം, ജീവനക്കാരൻ എന്നിവരും നിരീക്ഷണത്തിലാണുള്ളത്. കൃഷിഭവൻ, കുടുംബശ്രീ ഉൾപ്പെടെയുള്ള അനുബന്ധ ഓഫിസുകളുടെ പ്രവർത്തനവും നിർത്തി​െവച്ചിട്ടുണ്ട്. ഏതാനും ദിവസമായി പാട്യം ടൗണും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.