ഫാർമസിസ‌്​റ്റിന‌് കോവിഡ‌്: വള്ളിത്തോടിൽ നിയന്ത്രണം കർശനമാക്കി

ഇരിട്ടി: വള്ളിത്തോട‌് കുടുംബാരോഗ്യകേന്ദ്രം ഫാർമസിസ്​റ്റിന്​ കോവിഡ് പോസിറ്റിവായതിനാൽ മേഖലയിൽ നിയന്ത്രണം കർശനമാക്കി. ആഗസ്​റ്റ്​ മൂന്നിനും 11നും ഇടയിൽ ഈ ഫാർമസിയിൽ നിന്ന‌് മരുന്നു വാങ്ങിയവരുടെ സമ്പർക്കപ്പട്ടികയിൽ വരുന്നതിനാലാണ‌് നിയന്ത്രണം. ഫാർമസിയിൽ എത്തിയവരിൽ പലരും വള്ളിത്തോട്, ആനപ്പന്തിക്കവല ടൗണുകളിൽ സമ്പർക്കത്തിൽ പെട്ടതിനാൽ വള്ളിത്തോട് ടൗൺ, ആനപ്പന്തിക്കവല ബസാർ എന്നിവ ബുധനാഴ‌്ച മുതൽ അടക്കും. അനാദി, പച്ചക്കറി കടകളും ബേക്കറികളും എന്നിവ രാവിലെ 8 മുതൽ പകൽ ഒന്ന‌് വരെ നിയന്ത്രണങ്ങാേടെ തുറക്കാം. ഇറച്ചി, മീൻ മാർക്കറ്റ് എന്നിവ രാവിലെ 7 മുതൽ പകൽ 12 വരെയും മാത്രം തുറക്കാം. വള്ളിത്തോട് അക്ഷയ കേന്ദ്രം - രാവിലെ ഒമ്പത‌് മുതൽ വൈകിട്ട‌് 4 മണി വരെ തുറക്കാം. രാവിലെയും ഉച്ചക്ക‌് ശേഷവും ഓരോ വാർഡിലെ അപേക്ഷകർക്ക‌് മാത്രം ലൈഫ‌് തദ്ദേശ തിരഞ്ഞെടുപ്പ‌് കാര്യങ്ങൾക്ക‌് അക്ഷയകേന്ദ്രത്തിലെത്താം. പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറിയിൽ ഏർപ്പെടുത്തിയ ഹെൽപ്പ് ഡെസ്കിലും ലൈഫ‌്, തിരഞ്ഞടുപ്പ‌് ആവശ്യങ്ങൾക്ക‌് നിശ‌്ചിത വാർഡുകാർക്ക‌് അപേക്ഷിക്കാം. വള്ളിത്തോട‌് കുടുംബാരോഗ്യകേന്ദ്രം പ്രവർതനം പകൽ ഒരു മണിവരെയാക്കി. സായാഹ്ന ഒപി അടക്കാനും സേഫ‌്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.