പി. രാമകൃഷ്ണനെ അനുസ്മരിച്ചു

തലശ്ശേരി: കോൺഗ്രസ് നേതാവ്​ പി. രാമകൃഷ്ണനെ തലശ്ശേരി ജവഹർ കൾചറൽ ഫോറം അനുസ്മരിച്ചു. എ.െഎ.സി.സി വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി. രാമകൃഷ്​ണ​ൻെറ സ്മരണക്കായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പി.പി. ലിബീഷ് കുമാറിനും മികച്ച പൊതു പ്രവർത്തകനുള്ള പുരസ്കാരം സുരേഷ് ബാബു എളയാവൂരിനും പി.സി. ചാക്കോ സമ്മാനിച്ചു. എം.പി. മുരളി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രഫ. എ.പി. സുബൈർ എന്നിവർ സംസാരിച്ചു. കെ. ശിവദാസൻ സ്വാഗതവും ഉസ്മാൻ വടക്കുമ്പാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.