പഴയങ്ങാടി: ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിക്കുന്ന അക്കാദമിക് -അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻെറ ശിലാസ്ഥാപനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപയാണ് നിർമാണപ്രവൃത്തിക്ക് അനുവദിച്ചത്. മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ 10 ക്ലാസ് മുറികൾ, ലാബുകൾ എന്നിവയുണ്ട്. വാപ് കോസാണ് നിർമാണ ഏജൻസി. യൂനിക് ബിൽഡേഴ്സാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ വാപ്കോസ് പ്രോജക്ട് എൻജിനീയർ കെ.വി. പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, എൻ. ശ്രീധരൻ, കെ.സി. ലജിന എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി.വി. വിജയൻ സ്വാഗതവും പ്രിൻസിപ്പൽ എം. യാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.