Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകുന്ന് ഗവ. ഗേൾസ്...

ചെറുകുന്ന് ഗവ. ഗേൾസ് സ്​കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്

text_fields
bookmark_border
പഴയങ്ങാടി: ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിന് പുതുതായി നിർമിക്കുന്ന അക്കാദമിക് -അഡ്​മിനിസ്ട്രേറ്റിവ് ബ്ലോക്കി​ൻെറ ശിലാസ്ഥാപനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപയാണ് നിർമാണപ്രവൃത്തിക്ക് അനുവദിച്ചത്. മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ 10 ക്ലാസ് മുറികൾ, ലാബുകൾ എന്നിവയുണ്ട്. വാപ് കോസാണ് നിർമാണ ഏജൻസി. യൂനിക് ബിൽഡേഴ്​സാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്​. ഇതു സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ വാപ്​കോസ് പ്രോജക്​ട് എൻജിനീയർ കെ.വി. പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. രാമകൃഷ്​ണൻ, എൻ. ശ്രീധരൻ, കെ.സി. ലജിന എന്നിവർ സംസാരിച്ചു. ഹെഡ് മാസ്​റ്റർ ടി.വി. വിജയൻ സ്വാഗതവും പ്രിൻസിപ്പൽ എം. യാസർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story