കോവിഡ് കാല സേവനത്തിന്​ ആദരം

പെരിങ്ങത്തൂർ: പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടുകയും സേവനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്​തവരെ പാനൂർ നഗരസഭ 30ാം വാർഡ് ജാഗ്രത സമിതി ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കരിയാട് ഭാഗത്തുണ്ടായ മരണവീടുകൾ, ക്വാറൻറീൻ ചെയ്​ത വീടുകൾ എന്നിവിടങ്ങളിലെ ഇടപെടലുകളാണ് ഇവരെ നാടി​ൻെറ പ്രശംസക്കർഹരാക്കിയത്. മുസ്​തഫ മിസിരിയ, ഒ.പി. ഹസീബ്, എ.കെ. സലീഖ്, ഒ.പി. സാബിത്ത് എന്നിവരെയാണ് ബാലൻപീടികയിൽ ആദരിച്ചത്. പാനൂർ നഗരസഭ ഉപാധ്യക്ഷ കെ.വി. റംല ഉപഹാരങ്ങൾ കൈമാറി. യു.കെ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. ഫായിസ്, രാജൻ തെന്നൽ, രാഘവൻ ചാലിൽ, ഷംസു പയേത്ത്, ജാഫർ കാട്ടിൽ, പി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.