Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 2020-08-14T05:28:37+05:30കോവിഡ് കാല സേവനത്തിന് ആദരം
text_fieldsപെരിങ്ങത്തൂർ: പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടുകയും സേവനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തവരെ പാനൂർ നഗരസഭ 30ാം വാർഡ് ജാഗ്രത സമിതി ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കരിയാട് ഭാഗത്തുണ്ടായ മരണവീടുകൾ, ക്വാറൻറീൻ ചെയ്ത വീടുകൾ എന്നിവിടങ്ങളിലെ ഇടപെടലുകളാണ് ഇവരെ നാടിൻെറ പ്രശംസക്കർഹരാക്കിയത്. മുസ്തഫ മിസിരിയ, ഒ.പി. ഹസീബ്, എ.കെ. സലീഖ്, ഒ.പി. സാബിത്ത് എന്നിവരെയാണ് ബാലൻപീടികയിൽ ആദരിച്ചത്. പാനൂർ നഗരസഭ ഉപാധ്യക്ഷ കെ.വി. റംല ഉപഹാരങ്ങൾ കൈമാറി. യു.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. ഫായിസ്, രാജൻ തെന്നൽ, രാഘവൻ ചാലിൽ, ഷംസു പയേത്ത്, ജാഫർ കാട്ടിൽ, പി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Next Story