അധ്യാപികക്ക് കോവിഡ്: ഉച്ചഭക്ഷണ കിറ്റ് വാങ്ങാൻ വന്ന രക്ഷിതാക്കൾ നിരീക്ഷണത്തിൽ പോകണം

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്​കൂൾ അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക സമ്പർക്കത്തിലായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഇരിട്ടി പൊലീസും ആരോഗ്യ വകുപ്പധികൃതരും അറിയിച്ചു. പായം പഞ്ചായത്ത്​ പെരുമ്പറമ്പ് സ്വദേശിനിയായ ഇവരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ആഗസ്​റ്റ്​ നാലിന് രാവിലെ 10 മുതൽ 12 മണി വരെ ഇരിട്ടി ഹയർ സെക്കൻഡറി സ്​കൂളിൽ ഉച്ചഭക്ഷണ കിറ്റ് വാങ്ങാൻ വന്ന രക്ഷിതാക്കൾ ഇരിട്ടി പൊലീസ് സ്​റ്റേഷനിലോ അതത് വാർഡ്​തല നിരിക്ഷണ സമിതി ഭാരവാഹികളെയോ വിവരമറിയിക്കണം. ഇവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഇരിട്ടി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.