സ്​റ്റേജ് നിർമാണത്തിന് കുറ്റിയടിച്ചു

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ ജൂബിലി ആഘോഷത്തി​ൻെറ സ്മരണാർഥം അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്​റ്റേജ് നിർമിക്കും. കുറ്റിയടിക്കൽ ക്ഷേത്ര ഭരണസമിതി പ്രസിഡൻറ്​ കെ. ബാലകൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, രാജൻ പൂച്ചക്കാട്, ബി. അരവിന്ദാക്ഷൻ, പി.പി. ചന്ദ്രശേഖരൻ, എ. ദിനേശൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.