കാർഷിക ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 സുഭിക്ഷ കേരളം പദ്ധതിക്കു കീഴിൽ കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറുമുതൽ 15 വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ആവശ്യങ്ങൾക്ക് ഓരോന്നിനും പ്രത്യേകമായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഈ വർഷം ഭൂനികുതി അടച്ച രസീത്​, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. അപേക്ഷഫോറം കുമ്പള കൃഷി ഓഫിസിൽനിന്ന്​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.