ന്യൂനപക്ഷ വേട്ടക്കെതിരെ ചട്ടഞ്ചാലിൽ മനുഷ്യാവകാശ പ്രക്ഷോഭ ദിനമാചരിച്ചു

ചട്ടഞ്ചാൽ: കോവിഡി​ൻെറ മറവിൽ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ മുസ്​ലിം ലീഗ് ചട്ടഞ്ചാൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി കലാപത്തി​ൻെറ ഇരകളെ സഹായിക്കാൻ ഇറങ്ങിയവരെ പോലും പൊലീസ് വേട്ടയാടുകയാണ്. മനുഷ്യാവകാശ പ്രവർത്തകരും സി.എ.എ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി അറസ്​റ്റ്​ ചെയ്യപ്പെട്ടു. ഉദുമ മണ്ഡലം വൈസ് പ്രസിഡൻറ്​ ഹുസൈനാർ തെക്കിൽ ഉദ്​ഘാടനം ചെയ്തു. എട്ടാം വാർഡ് മുസ്​ലിം ലീഗ് പ്രസിഡൻറ്​ ഖാസ്മി അബ്​ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് മങ്ങാടൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിലർ റഊഫ് ബായിക്കര, മണ്ഡലം സെക്രട്ടറി മൊയ്തു തൈര, ടി.ഡി. ഹസൻ ബസരി, എസ്​.ടി.യു മോട്ടോർ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ്​ അബൂബക്കർ കണ്ടത്തിൽ, ശാഖ യൂത്ത് ലീഗ് പ്രസിഡൻറ്​ ഹസൈനാർ, ജനറൽ സെക്രട്ടറി അൻസാരി മാളികെ, അറഫാത്ത് പാറ എന്നിവർ നേതൃത്വം നൽകി. muslim league കോവിഡി​ൻെറ മറവിൽ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ മുസ്​ലിം ലീഗ് ചട്ടഞ്ചാൽ ടൗണിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.