Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:24 PM GMT Updated On
date_range 3 July 2020 8:24 PM GMTന്യൂനപക്ഷ വേട്ടക്കെതിരെ ചട്ടഞ്ചാലിൽ മനുഷ്യാവകാശ പ്രക്ഷോഭ ദിനമാചരിച്ചു
text_fieldsbookmark_border
ചട്ടഞ്ചാൽ: കോവിഡിൻെറ മറവിൽ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ മുസ്ലിം ലീഗ് ചട്ടഞ്ചാൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി കലാപത്തിൻെറ ഇരകളെ സഹായിക്കാൻ ഇറങ്ങിയവരെ പോലും പൊലീസ് വേട്ടയാടുകയാണ്. മനുഷ്യാവകാശ പ്രവർത്തകരും സി.എ.എ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഉദുമ മണ്ഡലം വൈസ് പ്രസിഡൻറ് ഹുസൈനാർ തെക്കിൽ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ഖാസ്മി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് മങ്ങാടൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിലർ റഊഫ് ബായിക്കര, മണ്ഡലം സെക്രട്ടറി മൊയ്തു തൈര, ടി.ഡി. ഹസൻ ബസരി, എസ്.ടി.യു മോട്ടോർ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് അബൂബക്കർ കണ്ടത്തിൽ, ശാഖ യൂത്ത് ലീഗ് പ്രസിഡൻറ് ഹസൈനാർ, ജനറൽ സെക്രട്ടറി അൻസാരി മാളികെ, അറഫാത്ത് പാറ എന്നിവർ നേതൃത്വം നൽകി. muslim league കോവിഡിൻെറ മറവിൽ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ മുസ്ലിം ലീഗ് ചട്ടഞ്ചാൽ ടൗണിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story