കേളകം: സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് (എസ്.ഡി.സി) ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. വി.എ. ചാക്കോച്ചൻ (പ്രസി.), കെ.എം. മാത്യു (സെക്ര.), കെ.എസ്. മണി (ട്രഷ.) എന്നിവരാണ് ജില്ല ഭാരവാഹികൾ: എസ്.ഡി.സി പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള അധികാരത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. ജനക്ഷേമം മുന്നിൽകണ്ട് അഴിമതിക്കും അനീതിക്കും വർഗീയതക്കുമെതിരെയും ജാഗരൂകരാണെന്നും പാർട്ടി അധ്യക്ഷൻ ജോൺ പള്ളിക്കമാലിൽ പറഞ്ഞു. കേളകം, കണിച്ചാർ, കൊട്ടിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളുടെ ടാറിങ്ങിന്റെ ഇരുവശങ്ങളിലുമായി വളരുന്ന പുല്ലും കാടുമൊക്കെ ഈ മഴക്കാലത്ത് വാഹനങ്ങളുടെയും കാൽനടക്കാരുടെയും അപകടസാധ്യത കൂട്ടുകയാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരം ഈ പുല്ലും കാടുമൊക്കെ വെട്ടിമാറ്റാൻ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികളായ ജോൺ പള്ളിക്കമാലിൽ, തോമസ് പുന്നത്തറ, കെ.എം. മാത്യു, വി.എ. ചാക്കോച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.