കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സെന്റർ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കിവരുന്ന കക്കുവയിലെ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തിയാണ് മില്ല് ആരംഭിച്ചത്. 4.14 ലക്ഷം രൂപ വായ്പയെടുത്ത സംരംഭത്തിന് മൂന്നു ലക്ഷം രൂപ സബ്സിഡി ലഭ്യമാകും. കറി മസാലകളും ധാന്യങ്ങളും പൊടിച്ചുനൽകുന്നതിനോടൊപ്പം മായംചേരാത്ത കറിപ്പൗഡറുകൾ പുനരധിവാസ മേഖലയിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഫ്ലോർമിൽ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം ജിഷി മോൻ മുഖ്യാതിഥിയായി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി മോൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. ശോഭ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ കെ.വി. അനൂപ്, സി.ആർ.ഡി ഡയറക്ടർ ഡോ.സി. ശശികുമാർ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ഡിജോ ജോർജ്, സി.ആർ.ഡി പ്രോഗ്രാം ഓഫിസർ ഇ.സി. ഷാജി, ആറളം ആദിവാസി വികസന സമിതി ചെയർമാൻ മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.