ഇരിട്ടി: ഇരിട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരദിന ആഘോഷവും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിക്കലും ഇരിട്ടി വ്യാപാര ഭവനില്‍ നടന്നു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പില്‍ ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നിര്‍വഹിച്ചു. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ജോയി യുവറാണി, ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രഷറര്‍ നാസര്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ദിനം ആഘോഷിച്ചു. പ്രസിഡന്റ് റെജി തോമസ് പതാക ഉയർത്തി. വ്യാപാരി നേതാക്കളും അംഗങ്ങളുമായ കെ. അബ്ദുറഹ്മാൻ, കെ. അബ്ദുൽ നാസർ, സജിൻ, ഗോപിനാഥ്, പ്രവീൺ, ചന്ദ്രൻ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.