മഴയിൽ വീടിന്റെ മുറ്റവും മതിലും തകർന്നു

കേളകം: കനത്ത . കേളകം പെരുന്താനത്ത് വെള്ളായിൽ സുജിത്തിന്റെ വീടിന്റെ മതിലും മുറ്റവുമാണ് ചൊവ്വാഴ്ച ഉച്ചയോടെ തകർന്നത്. വീടിന്റെ മതിലിനോടുചേർന്ന് ഇന്റർ ലോക്ക് ചെയ്ത മുറ്റത്ത് വലിയ വിള്ളലും ഉണ്ടായിട്ടുണ്ട്. വീടിന് സമീപത്തുകൂടി അയൽവാസികൾ സഞ്ചരിക്കുന്ന ഇടവഴിയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. മതിലും മുറ്റവും ഇടിഞ്ഞതോടെ സുജിത്തിന്റെ വീടിന് ഭീഷണിയായിരിക്കുകയാണ്. വാർഡ് അംഗം മനോഹരൻ മരാടിയുടെ നേതൃത്വത്തിൽ ഇടിഞ്ഞഭാഗവും വിള്ളലുകളും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.