റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു

ശ്രീകണ്ഠപുരം: നടുവിൽ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരം നഗരസഭ മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്. നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് ട്രഷറർ എം. ബഷീർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു.പി. അഫ്സൽ, വി.പി. സുനൈസ്, വി.പി. മിർദാസ്, ബി.പി. ഹയാസ്, കെ. ശാനിഫ്, കെ. സഫീർ, ബി.പി. ഹംസാസ്, കെ. നാസർ, എം.കെ. അഷ്കർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.