കേളകം: ആറളം ഫാമിലെ നിർമാണ മാഫിയക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് ആദിവാസി വിമോചന മുന്നണി. ആറളം ഫാമിൽ അനർഹരായ ധാരാളം ആദിവാസികൾക്ക് ഭൂമി ലഭിച്ചിട്ടുണ്ട്. അത്തരക്കാർ ഇതുവരെ ഫാമിലെ സ്വന്തം ഭൂമിയിൽ വന്നിട്ടില്ല. എന്നാൽ, നിർമാണ മാഫിയ ചില പ്രമോട്ടർമാർക്ക് വീടൊന്നിന് 10,000 രൂപയും സ്ഥല ഉടമക്ക് 50,000 രൂപയും ഓഫർ ചെയ്ത് പ്രമോട്ടറുടെ സഹായത്തോടെ ഭൂമി പതിച്ചുകിട്ടിയ ആളെ തേടിപ്പിടിച്ച് 200 രൂപയുടെ മുദ്രപത്രം വാങ്ങി, ഫാംസൈറ്റ് മാനേജറുടെ അടുത്തെത്തിച്ച് കരാർ വെപ്പിക്കുകയും പിന്നീട് ആവശ്യത്തിന് കമ്പിയും സിമന്റും ചേർക്കാതെ നിർമിക്കുന്ന ധാരാളം വീടുകൾ ചോർന്നൊലിക്കുന്നതും ഉടമസ്ഥനില്ലാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരത്തിലുള്ള ധാരാളം വീടുകൾ പൊട്ടിച്ചിപ്പാറ, ബ്ലോക്ക് 13, എഴ് , 10 എന്നിവിടങ്ങളിൽ കാണാം. ഭൂമി കൈയേറി വർഷങ്ങളായി താമസിക്കുന്ന ആദിവാസികൾക്ക് ഭൂമിയോ വീടോ അനുവദിക്കുന്നതിനുപകരം ആദിവാസിക്ക് വേണ്ടിയല്ല നിർമാണ മാഫിയകൾക്കുവേണ്ടിയാണ് ആറളം ഫാമിലെ വീടുകൾ നിർമിക്കുന്നതെന്നും ഈ മാഫിയകൾക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആദിവാസി വിമോചന മുന്നണി ആറളം ഫാം കമ്മിറ്റി ആശ്യപ്പെട്ടു. അരുവിക്കൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.