തലശ്ശേരി: റോഡരികിലെ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കതിരൂർ സ്വദേശി വനിത ബാങ്കിന് സമീപത്തെ മുഹമ്മദിനാണ് (26) പരിക്കേറ്റത്. ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വാരിയെല്ലിന് പൊട്ടലുള്ളതായാണ് വിവരം. സംസ്ഥാന പാതയിൽ എരഞ്ഞോളി ചുങ്കം ലൈബ്രറി കെട്ടിടത്തിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മുരിങ്ങ മരമാണ് റോഡിലേക്ക് കടപുഴകിയത്. മരം വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നാട്ടുകാരാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ ഒരു വൈദ്യുതി തൂണും റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നുണ്ട്. പടം.... എരഞ്ഞോളി ചുങ്കത്ത് മരം വീണുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.