മാനന്തേരിയിലും മെരുവമ്പായിയിലും വാഹനാപകടങ്ങൾ

കൂത്തുപറമ്പ്: ചൊവ്വാഴ്ച രാവിലെ കൂത്തുപറമ്പ് മേഖലയിൽ രണ്ടപകടങ്ങൾ. മാനന്തേരി പാകിസ്താൻ പീടികയിൽ ബസ് വൈദ്യുതിത്തൂണിൽ ഇടിച്ചും മെരുവമ്പായിയിൽ മിനിലോറി മറിഞ്ഞുമായിരുന്നു അപകടങ്ങൾ. കൊട്ടിയൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതിത്തൂൺ തകർന്നു. കുടിവെള്ളം വിതരണം ചെയ്യുകയായിരുന്ന മിനിലോറിയാണ് മെരുവമ്പായി പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ലോറി പാലത്തിന്റെ കൈവരിക്ക് സമീപം ഇടിച്ച് നിന്നതിനാലാണ് ദുരന്തം വഴിമാറിയത്. കൂത്തുപറമ്പ്, കണ്ണവം പൊലീസ് അപകടസ്ഥലത്തെത്തി അന്വേഷണം നടത്തി. അപകടത്തിനിടയാക്കിയ വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.