തളിപ്പറമ്പ്: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കാവശ്യമായ ദേശീയപതാകകൾ സ്കൂളിൽ തന്നെ നിർമിച്ചുതുടങ്ങി. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് വളന്റിയർമാരാണ് ദേശീയപതാക നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക നിർമാണമേറ്റെടുത്തിരിക്കുകയാണ് മൂത്തേടത്ത് എൻ.എസ്.എസ് വളന്റിയർമാർ. ഹർ ഘർ തിരംഗ എന്ന പേരിൽ ആഗസ്റ്റ് 13 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റിക്കോലിലെ ദത്തു ഗ്രാമത്തിലെ വീടുകളിലേക്കും സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുമുള്ള ദേശീയപതാകകളുടെ നിർമാണമാണ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആരംഭിച്ചത്. വർക്ക് എജുക്കേഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ പി.വി. വർഷ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്നമോൾ എന്നിവരുടെ നേതൃത്വത്തിലാണ് നൂറോളം പതാകകൾ നിർമിക്കുന്നത്. ആഗസ്റ്റ് 12 മുതൽ 'സ്വാതന്ത്ര്യാമൃതം 2022' എന്ന പേരിൽ വളന്റിയർമാർക്കായി സപ്തദിന സഹവാസ ക്യാമ്പും ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിൽ റാലിയും മൂത്തേടത്ത് എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിക്കും. റാലിയിൽ പങ്കെടുക്കുന്നവർക്ക് ധരിക്കാനുള്ള ത്രിവർണ ബാഡ്ജും യൂനിറ്റ് അംഗങ്ങൾ തന്നെ നിർമിക്കുന്നുണ്ടെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്നമോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.