കണ്ണൂർ: ഓണക്കാലത്ത് ഖാദി ഉല്‍പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ 'ഖാദിവീട്' എന്ന ആശയവുമായി ഖാദി ബോര്‍ഡ്. വിവിധതരം ഹോം ഫര്‍ണിഷിങ് ഉൽപന്നങ്ങള്‍ പരിചയപ്പെടുത്തുകയും വില്‍പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഖാദി കര്‍ട്ടന്‍, ബോള്‍സ്റ്റര്‍, റൗണ്ട് കുഷ്യന്‍, സ്‌ക്വയര്‍ കുഷ്യന്‍, ബോക്‌സ് കുഷ്യന്‍, ടേബിള്‍ മാറ്റ്, ടി കോസ്റ്റര്‍, ബ്രഡ് ബാസ്‌കറ്റ്, പോട്ട് ഹോള്‍ഡര്‍, എപ്രണ്‍, ബോര്‍ സസ്റ്റര്‍, ഹെഡ് റെസ്റ്റ്, കിഡ്‌സ് കുഷ്യന്‍, കിഡ്‌സ് ഡ്രസ്, ചെയര്‍ പാഡ്, ചെണ്ട കവര്‍ തുടങ്ങിയവയാണ് 'ഖാദിവീടി'ലൂടെ വില്‍പന നടത്തുക. ഇതിന് 30 ശതമാനം റിബേറ്റും ലഭിക്കും. ഈ വര്‍ഷം ആകെ 150 കോടിയുടെയും ഓണത്തിന് 24 കോടി രൂപയുടെയും വില്‍പനയാണ് ലക്ഷ്യം. ഖാദി ഓണം മേളയോടനുബന്ധിച്ച് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ 10 പവന്‍, അഞ്ചു പവന്‍ സ്വര്‍ണവും ഓരോ ജില്ലയിലും ഓരോ പവന്‍ വീതവും നല്‍കും. കൂടാതെ, ആഴ്ചതോറും മറ്റ് സമ്മാനങ്ങളും ലഭ്യമാക്കും. സെപ്റ്റംബര്‍ ഏഴുവരെ ഖാദി ഉൽപന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സ്‌പെഷല്‍ റിബേറ്റ് ലഭിക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഉപഭോക്താക്കളുടെ സംഗമം ആഗസ്റ്റ് 15ന് ജില്ല ആസ്ഥാനങ്ങളില്‍ നടക്കും. കണ്ണൂരില്‍ സംഗമം രാവിലെ 9.30ന് മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ഖാദി ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പനകേന്ദ്രമായ ഫ്ലിപ് കാര്‍ട്ടിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ കൊറിയര്‍ ചെയ്യുന്ന സംവിധാനവും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.