ബർലിൻ അനുശോചനം

കണ്ണൂർ: പ്രമുഖ പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗം കമ്യൂണിസ്റ്റ്-ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് സി.പി.എം ജില്ല കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മാതൃക യോഗ്യനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് ബർലിന്‍ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജനതാദൾ (എസ്) ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി. ദിവാകരൻ അനുശോചനം രേഖപ്പെടുത്തി. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. സാങ്കേതിക സൗകര്യങ്ങൾ പരിമിതമായ കാലത്ത് പത്രപ്രവർത്തന മേഖലയിൽ തന്റേതായ വഴികൾ കണ്ടെത്തിയ കുഞ്ഞനന്തൻ നായരുടെ നിരവധി വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നുവെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.