'ഉരുൾപൊട്ടൽ മേഖലക്ക് കേന്ദ്ര പാക്കേജ് അനുവദിക്കണം'

പേരാവൂർ: ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ച കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തിലെ ഗോത്ര ജനതയെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രദേശത്തെ കരിങ്കൽ ക്വാറികൾ നിർത്തലാക്കണമെന്നും ജില്ല കുറിച്യ മുന്നേറ്റ സമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തം ഉണ്ടാവുന്നിടങ്ങളിൽ ഗോത്ര ജനതയെ സഹായിക്കാൻ ഗോത്ര യുവാക്കളെ സജ്ജരാക്കാൻ യോഗം തീരുമാനിച്ചു. മോഹനൻ വള്ളിയാടൻ അധ്യക്ഷത വഹിച്ചു. സി.പി. രാഘവൻ, സി.പി. സുബിൻ, പ്രകാശൻ, ബിജു വിജേഷ്, സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.