കെ.കെ.എം.എ അംഗങ്ങൾക്ക് മിംസ് ആരോഗ്യ പരിരക്ഷ

attn gulf കണ്ണൂര്‍: കുവൈത്തിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെ.കെ.എം.എയുടെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ആശുപത്രികളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കണ്ണൂർ പ്രസ് ക്ലബിൽ ആസ്റ്റര്‍ മിംസ് കേരള ആൻഡ് ഒമാന്‍ റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും കെ.കെ.എം.എ ചീഫ് പാട്രണ്‍ കെ. സിദ്ദീഖും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഡോക്ടര്‍മാരുടെ ഒ.പി പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധ മെഡിക്കല്‍ സേവനങ്ങൾക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഓരോ അംഗത്തിനും കുടുംബാംഗങ്ങളുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കും. കെ.കെ.എം.എ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അടക്കം അരലക്ഷത്തോളം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മുൻ ചെയർമാൻ എന്‍.എ. മുനീര്‍ പറഞ്ഞു. പാവപ്പെട്ട പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയെന്ന നിലയിലാണ് കെ.കെ.എം.എയുമായി സഹകരിക്കുന്നതെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ കണ്ണൂർ മിംസ് ചീഫ് ഓഫ് മെഡിക്കല്‍ സർവിസസ് ഡോ. സൂരജ്, കെ.കെ.എം.എ പ്രതിനിധികളായ അക്ബര്‍ സിദ്ദീഖ്, എന്‍.എ. മുനീര്‍, അബ്ദുൽ ഫതാഹ്, കെ. ബഷീര്‍, റഷീദ് സംസം, മുനീല്‍ കുണിയ, സി. ഫിറോസ്, എ.പി. അബ്ദുൽ സലാം എന്നിവരും പങ്കെടുത്തു. photo: aster kkma ആസ്റ്റര്‍ മിംസ് കേരള ആന്റ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും കെ.കെ.എം.എ ചീഫ് പാട്രണ്‍ കെ. സിദ്ദിഖും ആരോഗ്യ പരിരക്ഷ ധാരണാപത്രം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.