സമ്മാനം വിതരണം ചെയ്തു

എടക്കാട്: എടക്കാട് നന്മ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങൾക്കിടയിൽ നടത്തിവരുന്ന പുരയിടകൃഷി നാലാം വർഷ പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. മുഴപ്പിലങ്ങാട് കൃഷിഭവൻ ഓഫിസർ ടി. ഷീബ, റിട്ട. ജില്ല കൃഷിവകുപ്പ് ഡയറക്ടർ എം.കെ. അബ്ദുറഹ്‌മാൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. അബ്ദുൽറഹീം, അബ്ദുന്നാസിർ എന്നിവർ സംസാരിച്ചു. ആവശ്യമായ പച്ചക്കറികൾ വിഷരഹിതമായി വീടുകളിൽ തന്നെ വിളയിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യംവെച്ച് കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന പദ്ധതിയാണ് സംഗമം പുരയിടകൃഷി. ഫോട്ടൊ: edak t sheeba റിട്ട. ജില്ല കൃഷി വകുപ്പ് ഡയറക്ടർ ടി. ഷീബ വിതരണോദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.