വർണവർഷം ചിത്രങ്ങളുടെ പ്രദർശനം

തലശ്ശേരി: കേരള സ്കൂൾ ഓഫ് ആർട്സ് വിദ്യാർഥികൾക്കായി നവീകരിച്ച പാഠ്യപദ്ധതിയുടെ ഭാഗമായി ഒരുക്കിയ വർണവർഷം ക്യാമ്പിൽ രൂപപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം ഞായറാഴ്ച രാവിലെ 10ന് തിരുവങ്ങാട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. ചിത്രകാരൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ചടങ്ങിൽ കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്തിന് സ്വീകരണം നൽകും. രാജ്യസഭ എം.പി പി. സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. അമ്പതോളം പ്രതിനിധികൾ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പ്രദീപ് ചൊക്ലി, സെൽവൻ മേലൂർ, പൊന്മണി തോമസ്, കെ.പി. മുരളീധരൻ, എ. സത്യനാഥ്, കെ.പി. പ്രമോദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.