മാഹി കോടതിയിലെ സീലിങ് അടര്‍ന്നുവീണു

മാഹി: മാഹി കോടതിയുടെ താഴത്തെ നിലയിലുള്ള കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നുവീണത് കോടതി നടപടികൾക്ക് എത്തിയവരിൽ പരിഭ്രാന്തി പരത്തി. കോടതി നടപടികള്‍ നടക്കവേ രാവിലെ 10.40നാണ് വൻ ശബ്ദത്തോടെ പ്രവേശന കവാടത്തിനുമുകളിലുള്ള കോണ്‍ക്രീറ്റ് ചീളുകള്‍ വരാന്തയില്‍ അടര്‍ന്നുവീണത്. നിറയെ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. സമീപഭാഗങ്ങളിലും ചീളുകള്‍ അടര്‍ന്ന് കിടപ്പുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള മേല്‍പാളികള്‍ മുഴുവന്‍ അടര്‍ത്തിമാറ്റി നവീകരിക്കണമന്ന ആവശ്യം ഇതോടെ ശക്തമായി. ദേശീയപാതക്ക് തൊട്ടരികെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതി വാഹനങ്ങളുടെ ശബ്ദശല്യത്താലും ബുദ്ധിമുട്ടുന്നുണ്ട്. സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് കോടതി കെട്ടിടം പണിയണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. caption: മാഹി കോടതിയുടെ താഴെനിലയുടെ കോൺക്രീറ്റ് സീലിങ് അടർന്നുവീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.